മുംബൈ : രാജ്യത്തിന്റെ സാമ്ബത്തികാവസ്ഥ നല്ല നിലയിലല്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. വാഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ അഞ്ച് വര്‍ഷം കൂടി ആവശ്യമാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. മുംബൈയില്‍ വിരാട് ഹിന്ദുസ്ഥാന്‍ സംഘം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാജ്പേയിജി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി നടത്തിയ കാമ്ബയിന് ഫലപ്രദമായില്ലെന്നും സ്വാമി പറഞ്ഞു. ഹിന്ദുത്വ അജണ്ടയിലൂന്നിയും അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്തതുമാണ് 2014 ലില്‍ ഇത്രയധികം സീറ്റ് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞത്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ അജണ്ട ബിജെപിയെ സഹായിക്കാന്‍ പോകുകയാണ്. അഴിമതി നടത്തിയതിന് ഇത്രയധികം പേര് പ്രോസിക്യൂട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ വാര്‍ത്താസമ്മേളനം നടത്തി ചില പേരുകള്‍ വെളിപ്പെടുത്തുമെന്നും സ്വാമി വ്യക്തമാക്കി.