സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഉരുള്‍പൊട്ടലിനും സാദ്ധ്യത

259

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഉരുള്‍പൊട്ടലിനും സാദ്ധ്യതയെന്ന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ജൂലൈ പതിനേഴ് വരെ തുടര്‍ച്ചയായി ലഭിക്കുന്ന ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമായേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഉരുള്‍പൊട്ടലിന് സാദ്ധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക്- പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തും അറബിക്കടലിന്റെ വടക്ക് ഭാഗത്തും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ അടുത്ത 24 മണിക്കൂറിലേക്ക് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

NO COMMENTS