കൊല്ലം: കൊല്ലത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലത്ത് മരുത്തടി സ്വദേശിയായ സെബാസ്റ്റ്യനാണ് മരിച്ചത്. മത്സ്യബന്ധനത്തിന് പോയി മടങ്ങുമ്പോള്‍ ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ മറ്റു വള്ളങ്ങളിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും സെബാസ്റ്റ്യന്‍ മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേര് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.