കോഴിക്കോട് യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ മലബാര്‍ ഫിനാന്‍സ് ഉടമ മരിച്ചു

254

കോഴിക്കോട് : കോഴിക്കോട് യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. കൈതപ്പോയിലിലെ മലബാർ ഫിനാൻസ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേൽ സജി കുരുവിള(52) യാണ് മരിച്ചത്. ഇടുക്കി സ്വദേശിയായ സന്തോഷ് ആണ് തീ കൊളുത്തിയതെന്ന് സംശയിക്കുന്നു.

സജിയുടെ മുഖത്ത് മുളക് പൊടി വിതറിയ ശേഷമാണ് പ്രതി പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. ഇതോടെ സജി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി. സാരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വൈകുന്നേരം സജിയുടെ നില ഗുരുതരമായി മരണപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം പ്രതി സജിയുടെ സ്ഥാപനത്തിൽ എത്തി 2 ലക്ഷം രൂപ കടം ചോദിച്ചിരുന്നു. തരാൻ കഴിയില്ലെന്ന് സജി അറിയിച്ചതോടെ അവിടെ പ്രശ്‌നം ഉണ്ടാക്കിയിട്ടാണ് പ്രതി മടങ്ങിയത്. ഈ സംഭവം സജി ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇയാൾ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. പ്രതിക്കുവേണ്ടി വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

NO COMMENTS