ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ക്രൊയേഷ്യയ്ക്കെതിരെ ഫ്രാന്‍സ് മുന്നില്‍. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് മുന്നിൽ നിൽക്കുന്നത്. മത്സരത്തിന്റെ 18ാം മിനുട്ടില്‍ ആന്റോണിയോ ഗ്രീസ്മാന്‍ എടുത്ത ഫ്രീകിക്ക് ഓണ്‍ഗോളായി മാറിയപ്പോള്‍ ക്രൊയേഷ്യന്‍ ഹൃദയങ്ങള്‍ തകരുകയായിരുന്നു. മാന്സുകിച്ചിന്റെ തലയില്‍ തട്ടിയ പന്ത് ചാടിയയുര്‍ന്ന ഗോളി ഡാനിയൽ സുബാസിച്ചിന്റെ കൈകളെ മറികടന്ന് ക്രൊയേഷ്യന്‍ ഗോള്‍വലയിലേക്ക് കയറി. മത്സരത്തിന്റെ 28ാം മിനുട്ടിൽ ഇവാന്‍ പെരിസിച്ച് ക്രൊയേഷ്യക്ക് സമനില നേടികൊടുത്തു. 35ാം മിനുട്ടില്‍ വാര്‍ സഹായത്തോടെ ലഭിച്ച പെനാള്‍ട്ടി ഗോളാക്കി മാറ്റി ആന്റോണിയോ ഗ്രീസ്മാന്‍ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. ക്രൊയേഷ്യയുടെ സമനില ഗോള്‍ കണ്ടെത്തിയ പെരിസിച്ച് ആയിരുന്നു പെനാള്‍ട്ടിയ്ക്ക് കാരണക്കാരനായത്.