അഭിമന്യുവിന്‍റെ കൊലപാതകം ; കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ നേതാക്കളെ വിട്ടയച്ചു

204

കൊച്ചി : അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ നേതാക്കളെ പൊലീസ് വിട്ടയച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി, അബ്ദുള്‍ മജീദിന്റെ ഡ്രൈവര്‍ സക്കീര്‍, ഷൗക്കത്തലിയുടെ ഡ്രൈവര്‍ ഷഫീഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയപ്പേഴാണ് എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിലെടുത്തത്.

NO COMMENTS