ചൊ​വ്വാ​ഴ്ച​ത്തെ എ​സ്ഡി​പി​ഐ ഹ​ര്‍​ത്താ​ല്‍ പി​ന്‍​വ​ലി​ച്ചു

191

കോ​ഴി​ക്കോ​ട്: ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ പി​ന്‍​വ​ലി​ച്ച​താ​യി എ​സ്ഡി​പി​ഐ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. പ​ക​രം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​രി​ദി​നം ആ​ച​രിക്കും. അഭിമന്യുവിന്‍റെ കൊലപാതക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യാ​നാ​യി എ​സ്ഡി​പി​ഐ നേ​താ​ക്ക​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ എ​സ്ഡി​പി​ഐ ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ നേ​താ​ക്ക​ളെ വി​ട്ട​യ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു ഹ​ര്‍​ത്താ​ല്‍ പി​ന്‍​വ​ലി​ച്ച​താ​യി പാ​ര്‍​ട്ടി നേ​തൃ​ത്വം അ​റി​യി​ച്ച​ത്.

NO COMMENTS