തിരുവനന്തപുരം : മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്ന എസ് ഹരീഷിന്റെ വിവാദമായ നോവൽ മീശ പിൻവലിച്ചു. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഹരീഷ് നോവല്‍ പിന്‍വലിച്ചത്. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്കരിക്കുന്ന നോവലായിരുന്നു മീശ. കഥയില്‍ ആര്‍ത്തവ സമയത്തെ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ പരിഹാസ രൂപേണ അവതരിപ്പിക്കുന്നതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. നോവല്‍ പ്രസീദ്ധീകരിച്ച മാതൃഭൂമി ഓഫീസിലേക്ക് ഇന്നും യുവമോർച്ചയുടെ പ്രതിഷേധ മാർച്ച് ഉണ്ടായിരുന്നു.