ആലപ്പുഴ : കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നടപടി എടുത്തെന്ന് ജില്ലാകലക്ടര്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ അരി അടക്കമുള്ള സാധനങ്ങള്‍ എത്തിക്കുമെന്നും ജില്ലാകലക്ടര്‍ പറഞ്ഞു. കൈനകരി അടക്കമുള്ള മേഖലകളില്‍ കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നേവിയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നാളെ മുതല്‍ ബോട്ടില്‍ സാധനങ്ങള്‍ എത്തിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്.