തിരുവനന്തപുരം : ആര് ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസ് ബി ഇന്ന് കേരളാ കോണ്‍ഗ്രസ് സ്കറിയാ വിഭാഗത്തില്‍ ലയിക്കും. രാവിലെ 10 മണിക്കാണ് ലയന പ്രഖ്യാപനം. ഇടത് മുന്നണിയില്‍ എത്തുന്നതിന് വേണ്ടിയാണ് കേരളാ കോണ്‍ഗ്രസ് ബി സ്കറിയാ വിഭാഗവുമായി ലയിക്കുന്നത്. ലയനത്തോടെ ഒരു എംഎല്‍എ ഉള്ള പാര്‍ട്ടിയായി മാറുമെങ്കിലും തത്കാലം മന്ത്രി സ്ഥാനം ചോദിക്കുന്നില്ല എന്നാണ് ഇരു നേതാക്കളും പറയുന്നത്.