എയര്‍സെല്‍ മാക്‌സിസ് കേസ് ; സമന്‍സ് അയക്കുന്നത് തടയണമെന്ന് കാര്‍ത്തി ചിദംബരത്തിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി

175

ന്യൂഡല്‍ഹി : എയര്‍സെല്‍ മാക്‌സിസ് കേസില്‍ സമന്‍സ് അയക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി. കാര്‍ത്തി ചിദംബരം ഉള്‍പ്പെടെ കേസിലെ 18 പ്രതികള്‍ക്ക് എതിരായി ഡല്‍ഹി ഹൈക്കോടതിയില്‍ ജൂലൈ 19ന് സി.ബി.ഐ പുതിയ കുറ്റപത്രം സമര്‍പ്പിച്ചതിന് പിറകെയാണ് ഹര്‍ജിയുമായി കാര്‍ത്തി സുപ്രീം കോടതിയെ സമീപിച്ചത്.

NO COMMENTS