ചെന്നൈ : അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) പാർട്ടി നേതാവ് ടി.ടി.വി ദിനകരന്‍റെ കാറിനു നേരെ അജ്ഞാത സംഘത്തിന്റെ പെട്രോൾ ബോംബേറ്. ഞായറാഴ്ച ഉച്ചയോടെ ദിനകരന്റെ ചെന്നൈ അഡയാറിലെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെ പെട്രോള്‍ ബോംബുകള്‍ വലിച്ചെറിയുകയായിരുന്നു. ഡ്രൈവര്‍ക്കും പേഴ്സനല്‍ ഫോട്ടോഗ്രാഫര്‍ക്കും പരിക്കേറ്റു. കാറിന്റെ പിന്‍വശവും മുന്‍വശവും ബോംബേറില്‍ തകര്‍ന്നു.
ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമാക്കിയെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.