പെരുമ്പാവൂർ : പെരുമ്പാവൂരിൽ പെൺകുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. വാഴക്കുളം എം ഇ എസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂർ ഇടത്തിക്കാടാണ് സംഭവം. ആക്രമണത്തിനിടെ പെൺകുട്ടിയുടെ അച്ഛനും പരിക്കേറ്റു. പ്രതിയെ നാട്ടുകാരാണ് പിടികൂടിയത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.