ന്യൂഡല്‍ഹി : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തും. മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയുമായും ശത്രുഘ്നന്‍ സിന്‍ഹയുമായും മമത ഡല്ഹില്വച്ച് കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലേക്കു പുറപ്പെടുന്നതിനു മുന്‍പായി കോല്‍ക്കത്തയില്‍ മാധ്യമങ്ങളെ കാണവെ ആസാം ദേശീയ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയ്ക്കെയ്ക്കെതിരേ മമത രംഗത്തെത്തിയിരുന്നു. ബിജെപി സര്‍ക്കാര്‍ രാജ്യത്തെ പൗരന്മാരെ അവരുടെ രാജ്യത്തുതന്നെ അഭയാര്ഥികളാക്കുകയാണെന്നും അവര്‍ക്കു വോട്ടു ചെയ്യാത്ത ജനതയെ ഒറ്റപ്പെടുത്തുകയാണെന്നും മമത ബാനര്‍ജി ആരോപിച്ചിരുന്നു.