തിരുവനന്തപുരം : ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതിനിടെ ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് ആശങ്കകള്‍ വേണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി.
അണക്കെട്ടിലെ വെള്ളം ഒറ്റയടിക്കു തുറന്നുവിടില്ലെന്നും ഘട്ടംഘട്ടമായേ തുറന്നുവിടുകയുള്ളുവെന്നും മന്ത്രി പറഞ്ഞു .ജലനിരപ്പ് 2397 അടി അല്ലെങ്കില്‍ 2398 അടി എത്തുമ്ബോള്‍ ഘട്ടങ്ങളായി മാത്രമേ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുകയുള്ളു. ഓരോ ഘട്ടത്തിലും മുന്നറിയിപ്പുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.