കോഴിക്കോട് : കൊയിലാണ്ടി വെളര്‍കാട് റെയില്‍വേ സ്‌റ്റേഷന് സമീപം രണ്ട് വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുറുവങ്ങാട് ഐടിഐയിലെ വിദ്യാര്‍ഥികളായ മൂടാടി ഹില്‍ ബസാര്‍ റോഷന്‍ വില്ലയില്‍ റിജോ റോബര്‍ട്ട്, നടുവണ്ണൂര്‍ കാവില്‍ ഒറ്റപുരയ്ക്കല്‍ ഫഷ്മിത എന്നിവരാണ് മരിച്ചത്. ഫഷ്മിതയെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ പേരാമ്പ്ര സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.