കല്‍പ്പറ്റ : ദേശീയ പാത 212ല്‍ ബന്ദിപൂര്‍ വഴിയുള്ള രാത്രി യാത്രാ നിരോധനം നീക്കണമന്ന് കേന്ദ്രം. ഇക്കാര്യത്തില്‍ പിന്തുണ തേടി കേന്ദ്ര ഉപരിതല വകുപ്പ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. നേരത്തെ ഉപരിതല വകുപ്പ് സെക്രട്ടറിമാരുടെ കൂടിക്കാഴ്ചയില്‍ രാത്രി യാത്രാ നിരോധനം പിന്‍വലിക്കുന്നതിനോട് കര്‍ണാകട എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
ദേശീയ പാത 212ല്‍ ബന്ദിപൂര്‍ ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനും അത് സാധ്യമല്ലാത്ത സ്ഥലങ്ങളില്‍ കമ്പിവേലി എട്ടടി ഉയര്‍ത്തിക്കെട്ടാനുമാണ് കേന്ദ്രം പദ്ധതി തയ്യാറാക്കിയത്. ഇതുവഴി പാതയിലെ വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന് 46000 കോടി രൂപ ചെലവ് വരും. ഇത് കര്‍ണാടകയും കേരളവും സംയുക്തമായി വഹിക്കണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.