ദില്ലി: കശ്‌മീരിനെ കുറിച്ച് വാജ്‌പേയി ഭാഷയില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദാണ് രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. കശ്മീരിനെ കുറിച്ച് മധ്യപ്രദേശില്‍ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു. പക്ഷെ, സഭയില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രിക്ക് താല്പര്യമില്ല. കശ്മീരിനെ കുറിച്ച് വാജ്‌പേയി പറഞ്ഞ വാക്കുകള്‍ നരേന്ദ്രമോദിക്ക് പറയാന്‍ അര്‍ഹതയില്ല. കശ്മീരിന്റെ സൗന്ദര്യത്തെ മാത്രമല്ല, ജനങ്ങളെയും സ്‌നേഹിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുമെന്നും ഗുലാംനബി ആസാദ് പറഞ്ഞു.
കശ്മീര്‍ വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതിനെ എതിര്‍ത്ത് ബി ജെ പി അംഗങ്ങള്‍ എഴുന്നേറ്റതോടെ സഭയില്‍ അല്പനേരം ബഹളമായി. അഞ്ച് മണിക്കൂര്‍ സമയമാണ് കശ്മീര്‍ ചര്‍ച്ചയ്ക്ക് അനുവദിച്ചിരിക്കുന്നത്. ചര്‍ച്ചയ്ക്ക് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മറുപടി പറയും