പാലക്കാട് സുരക്ഷാ ജീവനക്കാരന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍

172

പാലക്കാട് : ക്ഷേത്രക്കുളത്തില്‍ സുരക്ഷാ ജീവനക്കാരന്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണപ്പുള്ളിക്കാവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പാലക്കാട് പുത്തൂര്‍ സ്വദേശി ഗോപാലന്റെ മൃതദേഹമാണ് ഇന്ന് പുലര്‍ച്ചെ ക്ഷേത്രത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS