ന്യൂഡല്‍ഹി : പൗരത്വ രജിസ്റ്ററില്‍ നിന്നും ഇന്ത്യന്‍ പൗരന്‍മാരായ ആരേയും ഒഴിവാക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. അസമിലെ പൗരത്വ രജിസ്റ്ററിലെ കരട് പട്ടികയില്‍നിന്നും 40 ലക്ഷം പേര്‍ പുറത്തായത് സംബന്ധിച്ച് രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. സമയബന്ധിതമായി തയ്യാറാക്കുന്ന അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പട്ടികയില്‍നിന്നും പുറത്തായവര്‍ക്ക് പൗരത്വ രേഖകള്‍ സമര്‍പ്പിക്കാം. പുറത്തായ ആര്‍ക്കെതിരേയും പ്രതികാരബുദ്ധിയോടെയുള്ള നടപടിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.