തിരുവനന്തപുരം : അന്തരിച്ച ഗസല്‍ ഗായകന് ഉമ്പായിയുടെ കുടുംബത്തിന് സാംസ്കാരിക വകുപ്പ് രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ഉമ്പായിയുടെ വസതിയിലെത്തിയതായിരുന്നു മന്ത്രി. സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കുന്ന കാര്യം മന്ത്രി കുടുംബാംഗങ്ങളെ നേരിട്ട് അറിയിക്കുകയായിരുന്നു. കെ.ജെ. മാക്സി എം.എല്‍.എയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.