തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ രണ്ടുപേരെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. തൊടുപുഴ, അടിമാലി സ്വദേശികളാണ് പിടിയിലായവര്‍. ഒരാള്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഇവരില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് വിവരം. ഐജി വിജയ സാക്കറെ അന്വേഷണത്തിനായി എത്തിയിട്ടുണ്ട്. നേരത്തെ കസ്റ്റഡിയില്‍ എടുത്ത നാലുപേരെ ഇന്നലെ വിട്ടയച്ചു. ബാക്കിയുളള പ്രതികളെ കൂടി ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് അറിവ്. തമിഴ്നാട്ടിലെ ചിലരുമായി നടത്തിയ മന്ത്രവാദ ഇടപാടുകളാണ് കൊലയിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു.