തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഒഴുക്കില്‍ പെട്ട് മരിച്ചു

276

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ഥി ഒഴുക്കില്‍ പെട്ട് മരിച്ചു. വര്‍ക്കല ഇടവ സ്വദേശിയായ കുട്ടിയാണ്‌ മരിച്ചത്‌. തിരുവനന്തപുരം നവോദയയിലെ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ദിവസം സ്‌കൂള്‍ അധികൃതര്‍ അറിയാതെ നാലുകുട്ടികള്‍ കളിക്കാനായി പോകുകയായിരുന്നു. നാലുകുട്ടികളും ഒഴിക്കില്‍ പെട്ടെങ്കിലും മൂന്ന്‌ പേര്‍ നീന്തിക്കയറി. മരിച്ച കുട്ടിയുടെ മൃതദേഹം നെടുമങ്ങാട്‌ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

NO COMMENTS