കൊച്ചി : എല്ലാവരും തല്ലി പിരിയേണ്ട അവസ്ഥ എത്തിയാല്‍ രാജിവെക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. കൊച്ചിയില്‍ ചേര്‍ന്ന താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മോഹൻലാൽ. ദിലീപിന്റെ തിരിച്ചു വരവ് യോഗത്തിൽ ചര്‍ച്ചയായില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജി വെക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. എല്ലാ അംഗങ്ങളുടെയും പിന്തുണയുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നതായും മോഹൻലാൽ കൂട്ടിച്ചേർത്തു.