അടിമാലി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുമെന്ന് മന്ത്രി എം.എം. മണി. ഇന്ന് 12 മണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സുരക്ഷ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.