ജർമ്മനി ബുർഖ നിരോധിക്കുന്നു

326

ബര്‍ലിന്‍: ജർമ്മനി ബുർഖ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.
ആഭ്യന്തര മന്ത്രി തോമസ് മൈസീർ കൈക്കൊള്ളുന്ന പരിഷ്ക്കാരങ്ങളുടെ ഭാഗമായാണ് പുതിയ നടപടികൾ. രാജ്യത്ത് നിലവിൽ ബുർഖ ധരിക്കുന്നതിന് നിയന്ത്രണമില്ല. എന്നാൽ തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ആഞ്ജല മെർക്കൽ സർക്കാരിന്റെ തീരുമാനം.
ഇത് സംബന്ധിച്ച തീരുമാനം വൈകാതെയുണ്ടാകും. കുടിയേറ്റക്കാരെ നാടു കടത്താനുള്ള നടപടികൾ ജർമ്മനി ശക്തിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് ഇരട്ട പൗരത്വം ഇനി അനുവദിക്കില്ല. കഴിഞ്ഞ മാസം അഫ്ഗാന്‍ സ്വദേശിയായ യുവാവ് ട്രെയിനിൽ മഴു ഉപയോഗിച്ച് യാത്രക്കാരെ അപായപ്പെടുത്തിയിരുന്നു.
പിന്നീട് ആൻസ്ബാഷിലെ സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിലും നിരവധി പേർക്ക് പരിക്കേറ്റു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നടപടികള്‍.

NO COMMENTS

LEAVE A REPLY