വയനാട്ടിലെ ദുരിതബാധിതര്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി

151

കല്പറ്റ : വയനാട്ടിലെ ദുരിതബാധിതര്‍ക്ക് നാല് ലക്ഷം രൂപ ധനസഹായംച്ചവരുടെ ആശ്രിതര്‍ക്കും നാല് ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടും ഭൂമിയും നഷ്ടമായവര്‍ക്ക് പത്ത് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയ ദുരിതമാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തിരമായി 3800 രൂപാ വീതം നല്‍കും. ക്യാമ്ബുകളില്‍ ഭക്ഷണവും വെള്ളവും മറ്റും എത്തിക്കുന്നുണ്ട്. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് സെല്‍ സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS