ന്യൂഡല്‍ഹി : സംസ്ഥാനത്ത് രണ്ടു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കരുതുന്നത്. അറബിക്കടലിന്റെ പടിഞ്ഞാറ്, മധ്യഭാഗങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ അറബിക്കടലിന്റെ മധ്യഭാഗങ്ങളിലേക്കു പോകരുതെന്നും നിര്‍ദേശമുണ്ട്.