കൊച്ചി: ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് സംബന്ധിച്ച തീരുമാനം അന്വേഷണ ഉദ്യോഗസ്ഥന് എടുക്കാമെന്ന് ഹൈക്കോടതി. പരാതി നല്‍കിയ കന്യാസ്ത്രീയ്‌ക്കെതിരായ ലഘുലേഖകള്‍ പ്രചരിപ്പിയ്ക്കരുതെന്നും കോടതി അറിയിച്ചു. അതേസമയം ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ഹര്‍ജി കോടതി തള്ളി. അറസ്റ്റ് ചെയ്യാത്തതു കൊണ്ട് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പറയാനാകില്ലെന്നും അന്വേഷണത്തില്‍ തൃപ്തി അറിയിച്ചു കൊണ്ട് കോടതി വ്യക്തമാക്കി.