ഇടുക്കി : ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകൾ അടച്ചു. അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിൽ ഇരുവശങ്ങളിലുമുള്ള ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. മറ്റു മൂന്ന് ഷട്ടറുകളിലൂടെയുള്ള നീരൊഴുക്ക് കുറച്ചു. ഓരോ മീറ്റർ വീതമാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. ഇതിലൂടെ ഇപ്പോൾ പ്രതി സെക്കന്റ് 4.5 ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തു വിടുന്നത്.