കൊച്ചി: ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു. കൊച്ചി തെക്കൻ മാലിപ്പുറത്താണ് സംഭവം. വളപ്പ് സ്വദേശി പടിപറമ്പിൽ മേരി ജോസഫ് (63) അണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽ പെട്ടാണ് മരിച്ചത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.