തൂത്തുക്കുടി: തൂത്തുക്കുടി വെടിവെയ്പ്പ് സിബി ഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. തൂത്തുക്കുടിയില്‍ വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് ലോഹസംസ്ക്കരണ കമ്പ നിയുടെ വിപുലീകരണം തടയണമെന്ന ആവശ്യമുന്നയിച്ച് മാര്‍ച്ച് നടത്തിയവരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. പിന്നീട് പൊലീസ് വെടിവെച്ചത് കരുതിക്കൂട്ടിയെന്ന് തെളിയിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. ഈ കേസിലാണ് സിബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.