12 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

192

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ 12 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി,വയനാട് ,ആലപ്പുഴ , കോഴിക്കോട്, പാലക്കാട് ,പത്തനംതിട്ട, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. സുരക്ഷ മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഭീതി വേണ്ടെന്നും അധികൃതര്‍ അറിയിച്ചു.

NO COMMENTS