തൃപ്പൂണിത്തുറ∙ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ഡിവൈഎസ്പി ബിജോ അലക്സാണ്ടറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ് നടത്തുന്നു. തൃപ്പൂണിത്തുറയിലെ വീട്ടിലും ഹിൽപാലസിനു സമീപത്തെ ഓഫീസിലുമാണു പരിശോധന. സ്പെഷൽ ബ്രാഞ്ച് ഇന്റേർണൽ സെക്യൂരിറ്റി ഡിവൈഎസ്പിയായ ബിജോക്കെതിരെ മൂവാറ്റുപുഴ കോടതിയിൽ വിജിലൻസ് നേരത്തേ എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു.