കൊച്ചി : കേരളത്തിലെ പ്രളയ ബാധിത മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമ നിരീക്ഷണം നടത്തുന്നു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് പ്രളയബാധിത മേഖലയില്‍ പ്രധാനമന്ത്രി നടത്താനിരുന്ന വ്യോമനിരീക്ഷണം റദ്ദാക്കിയിരുന്നു. എന്നാല്‍ കാലവസ്ഥ അനുകൂലമായതിനാല്‍ ഇപ്പോള്‍ അദ്ദേഹം സന്ദര്‍ശനം നടത്തുകയാണ്. കേരളത്തിന് ഇടക്കാല ആശ്വാസമായി 500 കോടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2000 കോടിയുടെ ധനസഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.