എടിഎം തട്ടിപ്പുകേസ്സില്‍ അറസ്റ്റിലായ പ്രതിയെ കേരളത്തിലെത്തിച്ചു

227

തിരുവനന്തപുരം∙ എടിഎം തട്ടിപ്പുകേസിൽ മുംബൈയിൽ അറസ്റ്റിലായ റുമേനിയൻ പൗരൻ ഗബ്രിയേൽ മരിയനെ കേരളത്തിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മരിയനെ നേരെ എ.ആർ.ക്യാംപിലേക്കാണ് കൊണ്ടുപോകുന്നത്. ഇവിടെവച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. നവി മുംബൈ ബേലാപൂർ കോടതി അഞ്ചു ദിവസത്തേക്കു ട്രാൻസിറ്റ് കസ്റ്റഡിയിൽ ഇയാളെ കേരള പൊലീസ് സംഘത്തിനു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കേരളത്തിലേക്കെത്തിച്ചത്.

നവി മുംബൈ വാശിയിലെ തുംഗ ഹോട്ടലിൽ നിന്നാണ് ഇയാൾ ചൊവ്വാ രാത്രി അറസ്റ്റിലായത്. 95,000 രൂപ, തട്ടിപ്പിന് ഉപയോഗിക്കുന്ന ക്യാമറ, ചിപ്പുകൾ എന്നിവ ഇയാളിൽനിന്നു കണ്ടെടുത്തു. എടിഎമ്മുകളിൽ ക്യാമറ ഘടിപ്പിക്കുന്ന ജോലിയാണു താൻ ചെയ്തിരുന്നതെന്നും മോഷണം നടത്തിയതു സംഘത്തിലെ മറ്റുള്ളവരാണെന്നുമാണു ഗബ്രിയേൽ പൊലീസിനോടു പറഞ്ഞത്.

NO COMMENTS

LEAVE A REPLY