തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ഇരുപതിനായിരത്തോളം പേരെ ഇന്ന് രക്ഷിച്ചതായി ദുരന്തനിവാരണസേന അറിയിച്ചു. അതേസമയം വടക്കന്‍ പറവൂരിലെ പള്ളിയില്‍ അഭയം തേടിയ ആറ് പേര് മരിച്ചതായി റിപ്പോർട്ടുകളുണ്ട്. എംഎൽഎ വി ഡി സതീശനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.