ന്യൂഡല്‍ഹി : പ്രളയം മൂലം കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഴുതാന്‍ കഴിയാതിരുന്ന ഗ്രേഡ് ബി പരീക്ഷ സെപ്തംബര്‍ രണ്ടിന് വീണ്ടും നടത്തുമെന്ന് ആര്‍.ബി.ഐ അറിയിച്ചു. ഓഗസ്റ്റ് 16-ന് ഇതേ പരീക്ഷ നടത്തിയിരുന്നു. എന്നാല്‍ വെള്ളപ്പൊക്കം കാരണം നിരവധി പേര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. ഇവര്‍ക്കായാണ് പരീക്ഷ രണ്ടാമത് നടത്തുന്നത്. എന്നാല്‍ ഓഗസ്റ്റ് 16-ന് എഴുതിയവര്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം ലഭിക്കില്ല. പരീക്ഷ എഴുതുന്നവര്‍ക്കായി പുതിയ അഡ്മിറ്റ് കാര്‍ഡുകള്‍ ആര്‍.ബി.ഐ പുറത്തിറക്കും. 25-ാം
തീയതി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാനാകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.