പൊന്നാനി നഗരസഭാ പരിധിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

180

മലപ്പുറം : പൊന്നാനി നഗരസഭാ പരിധിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
മാലിന്യ നിക്ഷേപത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഹാര്‍ബറിനു സമീപമുള്ള യാഡില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാനായിരുന്നു നഗരസഭയുടെ പദ്ധതി. എന്നാല്‍ ഇത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു.

NO COMMENTS