കൊച്ചി : നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം വിലക്കിയ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. വയനാട് ഡി എം, തൊടുപുഴ അല്‍ അസര്‍, വര്‍ക്കല എസ് ആര്‍, പാലക്കാട് പി.കെ ദാസ് മെമ്മോറിയല്‍ കോളജുകള്‍ക്കാണ് ഹൈക്കോടതി വീണ്ടും പ്രവേശനം അനുവദിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയായിരുന്നു കോളേജുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.