പശുക്കടത്ത് ആരോപിച്ച്‌ യുവാവിനെ തല്ലിക്കൊന്നു

201

ബറേലി : രാജ്യത്തെ ഞെട്ടിച്ച്‌ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ പശുമോഷണം ആരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ഷാറൂഖ് ഖാന്‍ എന്ന ഇരുപതുകാരനാണ് ജനക്കൂട്ടത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ കണ്ടാലറിയുന്ന 25 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ പങ്കാളികളെന്ന് കരുതുന്ന നാല് പേരെ ഇതിനകം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

NO COMMENTS