സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാര്‍ഡ് നേടി കൊടുത്ത ഡോ. ബിജുവിന്റെ പേരറിയാത്തവര്‍ എന്ന ചലച്ചിത്രം ഇന്ന് തീയറ്ററുകളില്‍ എത്തുന്നു. നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട് ഒട്ടനവധി പുരസ്ക്കാരങ്ങള്‍ നേടിയ ചിത്രം തിരുവനന്തപുരം , കൊച്ചി , തൃശൂര്‍ , കോഴിക്കോട് എന്നിവിടങ്ങളിലെ നാല് തീയറ്ററുകളില്‍ മാത്രമാണ് പ്രദര്‍ശനത്തിന് എത്തുന്നത്.
നാല് സ്ക്രീനുകളിലായി ദിവസേന അഞ്ച് പ്രദര്‍ശനങ്ങള്‍ മാത്രമാണ് ചിത്രത്തിനുള്ളത്.മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ചിത്രം ലോകമെമ്ബാടുമുള്ള നിരവധി പ്രമുഖ മേഖലകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അമ്ബലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വ: അനില്‍കുമാര്‍ അമ്ബലക്കര നിര്‍മ്മിച്ച ചിത്രത്തില്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, കലിംഗ ശശി, ചെമ്ബില്‍ അശോകന്‍, സീമ.ജി.നായര്‍, സോന നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രം കാണാന്‍ ആഗ്രഹമുള്ള എല്ലാ സുഹൃത്തുക്കളും തങ്ങളുടെ അടുത്തുള്ള സ്ഥലങ്ങളില്‍ ആദ്യ ദിവസത്തെ ഷോ തന്നെ കാണാന്‍ ശ്രമിക്കണമെന്ന് സംവിധായകന്‍ ഡോ. ബിജു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പേരറിയാത്ത ഒത്തിരി ആളുകള്‍, ആദിവാസികള്‍, കുടിയൊഴിപ്പിക്കപ്പെടുന്ന ആളുകള്‍, മാലിന്യത്തിനെതിരേ സമരം ചെയ്യുന്ന ആളുകള്‍, മാലിന്യ നിര്‍മ്മാര്‍ജന തൊഴിലാളികള്‍. ..അവരുടെയൊക്കെ ജീവിതവും മുഖ്യധാര കാണാതെ പോകുന്ന അവരുടെ രാഷ്ട്രീയവുമാണ് ‘പേരറിയാത്തവര്‍’.
2013- ലാണ് പേരറിയാത്തവര്‍ പൂര്‍ത്തിയാക്കിയത്. 2014- ലാണ് സുരാജിന് ദേശീയ അവാര്‍ഡ് ലഭിച്ചത്. നഗരസഭയിലെശുചീകരണ ത്തൊഴിലാളിയായാണ് സുരാജ് സിനിമയിലെത്തുന്നത്..രണ്ടു വര്‍ഷം കഴിഞ്ഞിട്ടും സുരാജിന്റെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ അവസരം കിട്ടിയിരുന്നില്ല. പടം തിയേറ്ററുകളിലെത്താതെ പോയതിന്റെ വേദന സുരാജ് പല വേദികളിലും പങ്കുവച്ചിരുന്നു.
Home ARTS & MOVIES MOVIES സുരാജിന് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത പേരറിയാത്തവര്‍ ഇന്ന് തിയേറ്ററുകളിലെത്തും