തിരുവനന്തപുരം : തിരുവനന്തപുരത്ത് ഈഞ്ചക്കല്‍ ബൈപ്പാസില്‍ ആറ് കിലോ ഹാഷിഷുമായി മൂന്നു പേര് പിടിയില്‍. തൂത്തുക്കുടി സ്വദേശി ആന്റണി, കട്ടപ്പന സ്വദേശികളായ ബിനോ, ഗോപി എന്നിവരാണ് പിടിയിലായത്. 6.7 ലക്ഷം രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു. തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. വിപണിയില്‍ ആറ് കോടി രൂപ വില വരുന്ന ഹാഷിഷാണ് പിടികൂടിയത്.