ദുരിതാശ്വാസ ക്യാമ്പില്‍ 11 കാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍

186

തൃശൂര്‍ : തൃശൂരിലെ അന്തിക്കാട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന 11കാരിയെ പീഡിപ്പിച്ച 46കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ക്യാമ്പിനോട്‌ ചേര്‍ന്ന സ്‌കൂളിന്റെ മൂത്രപ്പുരയില്‍ വെച്ച്‌ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രളയത്തില്‍ വീട് തകര്‍ന്ന ദുരിതബാധിതര്‍ താമസിച്ച പുത്തന്‍പീടികയിലെ സെന്റിനറി ഹാളില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

NO COMMENTS