തിരുവനന്തപുരം : ഡീസല്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സര്‍വ്വീസുകള്‍ കുറയുമെന്ന് കെഎസ്ആര്‍ടിസി. 15% ഡീസലിന്റെ കുറവാണ് ഇന്ന് അനുഭവപ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി കുറയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാവിലെ 11നും ഉച്ചയ്ക്ക് 3നും ഇടയ്ക്കുള്ള ട്രിപ്പുകളാണ് റദ്ദാക്കുന്നത്.