തിരുവനന്തപുരം: എംഎല്‍എ പി കെ ശശി എംഎല്‍എക്കെതിരായ ലൈംഗിക ആരോപണ കേസില്‍ യുവതി പരാതി തന്നാല്‍ കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ല. പാര്‍ട്ടിക്ക് കിട്ടിയ പരാതി പൊലീസിന് കൈമാറേണ്ടത് തീരുമാനിക്കേണ്ടത് പാര്‍ട്ടി തന്നെയാണെന്നും ജോസഫൈന്‍ പറഞ്ഞു. ഇരയായ യുവതി പൊതുജനങ്ങളുടെ മുന്നില്‍ വന്ന് പറയുകയോ പൊതു ഇടങ്ങളില്‍ പരാതി ഉന്നയിക്കുകയോ ചെയ്താല്‍ മാത്രമേ വനിതാ കമ്മീഷന് കേസെടുക്കാന്‍ സാധിക്കൂ. ഈ യുവതിക്ക് പോലീസില്‍ പരാതി കൊടുക്കാമായിരുന്നിട്ടും അവര്‍ കൊടുത്തിട്ടില്ലെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടി.
ലൈംഗിക ചൂഷണം ആരോപിച്ച് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് വനിതാ നേതാവ് ബൃന്ദയ്ക്ക് പരാതി നല്‍കിയത്.