ന്യൂഡല്‍ഹി : സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് വിധി വായിച്ചുതുടങ്ങിയത്. ഞാന്‍ എങ്ങനെയാണോ അതുപോലെ മുന്നോട്ട് പോകാന്‍ ഒരു വ്യക്തിക്കും കഴിയണം എന്നും കോടതി നിരീക്ഷിച്ചു. ലൈംഗികതയെ ഒരിക്കലും ഭയത്തോടെ നേരിടരുതെന്നും അത് നമ്മുടെ മൗലിക അവകാശമാണെന്നും കോടതി വ്യക്തമാക്കി.
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377 -ാം വകുപ്പ് റദ്ദാക്കണോ വേണ്ടയോ എന്നതില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറഞ്ഞത്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നര്ത്തകന് നവജ്യോത് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനില്‍ മെഹ്റ തുടങ്ങിയവര്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജികള്‍ പരിഗണിച്ച ശേഷമാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറയുക.