പത്തനംതിട്ട : വിള്ളല്‍ കണ്ടെത്തിയ പത്തനംതിട്ട കോഴഞ്ചേരി പാലത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്. ചീഫ് എന്‍ജിനീയറുടെയും എം.എല്‍.എ വീണാ ജോര്‍ജിന്റെയും നേതൃത്വത്തില്‍ പാലത്തില്‍ പരിശോധന നടത്തി. പാലത്തിലെ നെടുമ്ബ്രയാര്‍ ഭാഗത്ത് നിന്നുള്ള രണ്ടാമത്തെ തൂണിലും പത്തനംതിട്ട ഭാഗത്തുള്ള ഒന്നാമത്തെ തൂണിലുമാണ് വിള്ളല്‍ കണ്ടെത്തിയത്. എന്നാല്‍ പ്രളയത്തെത്തുടര്‍ന്നുണ്ടായ വിള്ളല്‍ അല്ലെന്നും കാലപ്പഴക്കം കൊണ്ടുണ്ടായതാണെന്നും പരിശോധനയിൽ കണ്ടെത്തി. പാലത്തിന്റെ അറ്റകുറ്റപണിക്ക് അനുമതി തേടിയിട്ടുണ്ടെന്നും ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. 75 വര്‍ഷം മുന്‍പ് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലമാണിത്.