നിധിതേടി വീട്ടില്‍ കുഴികളെടുത്തു; അച്ഛനും മകനും ഉള്‍പ്പടെ 12 പേര്‍ അറസ്റ്റില്‍

262

കോട്ടയം: നിധി കണ്ടെത്താനായി വീട്ടിനുള്ളിൽ വന്‍കുഴികള്‍ തീര്‍ത്ത വീട്ടുടമയെയും മകനെയും ഉള്‍പ്പടെ പന്ത്രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി പൊട്ടുകുളം വീട്ടിൽ വര്‍ക്കി തോമസിനെയും കൂട്ടാളികളെയുമാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തത് . സംശയാപ്ദമായ സാഹചര്യത്തിൽ നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനു ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
വീട്ടിനുള്ളില്‍ പതിനഞ്ച് അടിയോളം താഴ്ചയിൽ മൂന്ന് കുഴികളാണ് ഉണ്ടാക്കിയിരിക്കുന്നത്. നിധി തേടിയാണ് ഈ പണി. പുറം ലോകമറിയാതെ കരുതലോടെയായിരുന്നു കുഴിയെടുപ്പ്. വര്‍ഷങ്ങളായി ഈ വീട്ടിൽ ദുര്‍മന്ത്രവാദം നടത്തുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം . ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ഇവിടേയ്ക്ക് ആളുകള്‍ വരാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു . ഇവിടെ നിന്ന് മൂന്നു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു . അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു

NO COMMENTS

LEAVE A REPLY