ഷൊര്‍ണൂര്‍ : ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പത്ത് കിലോ തങ്കവും സ്വര്‍ണ്ണാഭരണവും പിടികൂടി. രാജസ്ഥാന്‍ സ്വദേശി രാം സ്വരൂപാണ് പിടിയിലായത്. തങ്കവും സ്വര്‍ണ്ണാഭരണങ്ങളും കോയമ്ബത്തൂരില്‍ നിന്ന് തൃശൂരില്‍ എത്തിക്കാനായിരുന്നു ഇയാള്‍ക്ക് ലഭിച്ച നിര്‍ദേശം. ഇതിനായി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാല്‍ പിടിയിലായത്.